Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bondi Beach Terror Attack

ബോണ്ടി ബീച്ചിൽ യഹൂദരെ വധിച്ചത് പിതാവും മകനും

സി​​​ഡ്നി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ യ​​​ഹൂ​​​ദ ആ​​​ഘോ​​​ഷ​​​ത്തി​​​നി​​​ടെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത് പിതാവും മ​​​ക​​​നും. സാ​​​ജി​​​ദ് അ​​​ക്രം (50), മ​​​ക​​​ൻ ന​​​വീ​​​ദ് അ​​​ക്രം (24) എ​​​ന്നി​​​വ​​​രാ​​​ണു വെ​​​ടി​​​വ​​​യ്പ് ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​നി​​​ടെ, ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 15 ആ​​​യി. പ​​​ത്തു വ​​​യ​​​സു​​​ള്ള പെ​​​ൺ​​​കു​​​ട്ടി, ര​​​ണ്ട് യ​​​ഹൂ​​​ദ റ​​​ബ്ബി​​​മാ​​​ർ, നാ​​​സി​​പീ​​​ഡ​​​ന​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച വ്യ​​​ക്തി എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ച​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു.

യ​​​ഹൂ​​​ദ​​​രു​​​ടെ ഹ​​​നൂ​​​ക്ക ഉ​​​ത്സ​​​വ​​​ത്തോ​​ട​​​നു​​​ബ​​​ന്ധി​​​ച്ച ആ​​​ഘോ​​​ഷം ബീ​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പിതാവും മ​​​ക​​​നും സ​​​മീ​​​പ​​​ത്തെ പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പിതാവ് സാ​​​ജി​​​ദി​​​നെ പോ​​​ലീ​​​സ് വ​​​ധി​​​ച്ചു. വെ​​​ടി​​​യേ​​​റ്റ മ​​​ക​​​ൻ ന​​​വീ​​​ദ് ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലാ​​​ണ്.

നാ​​​യാ​​​ട്ടി​​​നു​​​ള്ള തോ​​​ക്ക് ലൈ​​​സ​​​ൻ​​​സ് സാ​​​ജി​​​ദി​​​ന് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​യാ​​​ൾ ആ​​​റു തോ​​​ക്കു​​​ക​​​ൾ കൈ​​​വ​​​ശം​​​ വ​​​ച്ചി​​​രു​​​ന്നു. ആ​​​റും ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച​​​താ​​​യി ക​​​രു​​​തു​​​ന്നു.

1998ൽ ​​​വി​​​ദ്യാ​​​ർ​​​ഥിവീ​​​സ​​​യി​​​ലാ​​​ണു സാ​​​ജി​​​ദ് ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ എ​​​ത്തി​​​യ​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ടോ​​​നി ബു​​​ർ​​​ക്കെ അ​​​റി​​​യി​​​ച്ചു. എ​​​ന്നാ​​​ൽ, ഏ​​​തു രാ​​​ജ്യ​​​ത്തു​​​നി​​​ന്നാ​​​ണു വ​​​ന്ന​​​തെ​​​ന്നു മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ല്ല. ന​​​വീ​​​ദി​​​ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ പൗ​​​ര​​​ത്വ​​​മു​​​ണ്ട്. ഭീ​​​ക​​​ര​​​രു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ര​​​ണ്ടു കൊ​​​ടി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

തോക്ക് നിയമം കർശനമാക്കും

ബോ​​​ണ്ടി ബീ​​​ച്ച് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ തോ​​​ക്ക് നി​​​യ​​​മ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കു​​​മെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ആ​​​ന്ത​​​ണി ആ​​​ൽ​​​ബ​​​നീ​​​സ് അ​​​റി​​​യി​​​ച്ചു. ലൈ​​​സ​​​ൻ​​​സ് ഉ​​​ള്ള​​​വ​​​രു​​​ടെ തോ​​​ക്കു​​​പ​​​യോ​​​ഗ​​​ത്തെ​​​ക്കു​​​റി​​​ച്ച് വ്യ​​​ക്ത​​​ത ല​​​ഭി​​​ക്കാ​​​ൻ തോ​​​ക്ക് ര​​​ജി​​​സ്റ്റ​​​ർ ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ സാ​​​ധ്യ​​​ത മ​​​ന്ത്രി​​​സ​​​ഭ പ​​​രി​​​ഗ​​​ണി​​​ച്ച​​​താ​​​യും ആ​​​ൽ​​​ബ​​​നീ​​​സ് പ​​​റ​​​ഞ്ഞു. ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും ക​​​ടു​​​പ്പ​​​മേ​​​റി​​​യ തോ​​​ക്കു നി​​​യ​​​മ​​​ങ്ങ​​​ളു​​​ള്ള രാ​​​ജ്യ​​​മാ​​​ണ് ഓ​​​സ്ട്രേ​​​ലി​​​യ. ബോ​​​ണ്ടി ബീ​​​ച്ചി​​​ൽ വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ഭീ​​​ക​​​രരി​​​ൽ ഒ​​​രാ​​​ൾ​​​ക്ക് 2015 മു​​​ത​​​ൽ തോ​​​ക്ക് ലൈ​​​സ​​​ൻ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

ഭീ​​​ക​​​ര​​​നെ കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​ഹ​​​മ്മ​​​ദ്

ഭീ​​​ക​​​ര​​രി​​ലൊ​​​രാ​​​ളെ മ​​​ൽ​​​പ്പി​​​ടി​​​ത്ത​​​ത്തി​​​ലൂ​​​ടെ കീ​​​ഴ്പ്പെ​​​ടു​​​ത്തി​​​യ​​​ത് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ അ​​​ഹ​​​മ്മ​​​ദ് എ​​​ന്ന വ്യ​​​ക്തി​​​യാ​​​ണെ​​​ന്നു തി​​​രി​​​ച്ച​​​റി​​​ഞ്ഞു. പാ​​​ല​​​ത്തി​​​ൽ​​​നി​​​ന്ന് യ​​​ഹൂ​​​ദ​​​ർ​​​ക്കു നേ​​​ർ​​​ക്ക് വെ​​​ടി​​​യു​​​തി​​​ർ​​​ത്ത ഭീ​​​ക​​​രി​​​ലൊ​​​രാ​​​ളെ ഇ​​​ദ്ദേ​​​ഹം നേ​​​രി​​​ടു​​​ന്ന വീ​​​ഡി​​​യോ നേ​​​ര​​​ത്തേ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നു. ഭീ​​​ക​​​ര​​​ന്‍റെ തോ​​​ക്ക് അ​​​ഹ​​​മ്മ​​​ദ് പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ഭീ​​​ക​​​ര​​​നു നേ​​​ർ​​​ക്ക് ചൂ​​​ണ്ടു​​​ക​​​യു​​​മു​​​ണ്ടാ​​​യി. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇയാ‍ൾ ഓ​​​ടി​​​ക്ക​​​ള​​​ഞ്ഞു.

മ​​​ൽ​​​പ്പി​​​ടി​​​ത്ത​​​ത്തി​​​നി​​​ടെ കൈ​​യി​​ൽ വെ​​​ടി​​​യേ​​​റ്റ അ​​​ഹ​​​മ്മ​​​ദ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി എ​​​ന്ന് കു​​​ടും​​​ബം അ​​​റി​​​യി​​​ച്ചു. പ​​​ഴ​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്തു​​​ന്ന അ​​​ഹ​​​മ്മ​​​ദ് ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ടെ പി​​​താ​​​വാ​​​ണെ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​ഹ​​​മ്മ​​​ദാ​​​ണ് യ​​​ഥാ​​​ർ​​​ഥ ഹീ​​​റോ​​​യെ​​​ന്ന് ബോ​​​ണ്ടി ബീ​​​ച്ച് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​​ൽ​​​സ് സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി ക്രി​​​സ് മി​​​ൻ​​​സ് പ​​​റ​​​ഞ്ഞു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ധീ​​​ര​​​ത കാ​​​ര​​​ണ​​​മാ​​​ണ് ഇ​​​ന്നു പ​​​ല​​​രും ജീ​​​വ​​​നോ​​​ടെ​​​യു​​​ള്ള​​​ത് എ​​​ന്ന​​​തി​​​ൽ ഒ​​രു സം​​​ശ​​​യ​​​വു​​​മി​​​ല്ലെ​​​ന്നും മി​​​ൻ​​​സ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Latest News

Corehub Up